Thursday, May 23, 2013

അക്ഷരങ്ങള്‍ !!!

അക്ഷരങ്ങള്‍ക്കും വസന്തമുണ്ട്
ചില വരികളിലൂടത്
ഹൃദയ ചില്ലകളെ കുലുക്കി
പുലര്‍ മഞ്ഞും പൂക്കളും പൊഴിക്കും ,

ചില വാക്കുകളെ മറുവാക്കുകള്‍  കൊണ്ട്
കൂട്ടിയിണക്കി ഒരു പുഷപ്പ്മാല തീര്‍ക്കും,
ഇടയ്ക്കവള്‍ ആകാശ നീലിമയെ നോക്കി പുഞ്ചിരിക്കും
പിന്നെ കാറ്റില്‍ ആരും കാണാതെ കനവുകള്‍ കാണും,
ഒടുവില്‍ ആ  കാറ്റേറ്റൂ തന്നെ ഒരു ചുടു കണ്ണീരായ് അടര്‍ന്നു വീഴും .....

No comments: