Thursday, May 23, 2013

ഐ മിസ്സ്‌ യു !



നാം കടന്നുപോയ വഴിയോരങ്ങള്‍,
വിരിഞ്ഞും കൊഴിഞ്ഞും 
വിടപറഞ്ഞു പോയ വഴിവക്കിലെ 
വാകപൂക്കള്‍ ....
വളര്‍ന്നിട്ടും വലുതാകാതെ പോയ 
നമ്മുടെ ബന്ധങ്ങള്‍ ...
വഴിയില്‍ വീണിട്ടും എടുക്കാന്‍ മറന്നുപോയ
ചില സൌഹൃദങ്ങള്‍ .....
എരിഞ്ഞിട്ടും അണയാന്‍ മറന്നുപോയ 
മനസിന്റെ കനല്‍കട്ടയിലെ ചില മുറിവുകള്‍ ...
വഴി തെറ്റിയിട്ടും തിരികെ നടക്കാന്‍ 
കൂട്ടാക്കാത്ത ചില ദുശ്ശാഠ്യങ്ങൾ....
മറന്നിട്ടും വിളിക്കാതെ തിരികെവരുന്ന 
ചില നൊമ്പരങ്ങള്‍ .........
എല്ലാം നിന്നെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തുന്നു 

നിന്നോടുള്ള വെറുപ്പിന്റെ അളവു 
തെല്ലും കുറക്കാതെ തന്നെ ഞാന്‍ പറയട്ടെ 
ഐ മിസ്സ്‌ യു ! 


No comments: