Thursday, May 23, 2013

പെയ്തൊഴിയാതെ :



ഒരു മഴയാവാന്‍ മോഹം,
നീ എന്നില്‍ അലിഞ്ഞുലയാന്‍
വരുമ്പോള്‍ തെന്നി തെന്നി ചാറി ചാറി
അകലേയ്ക്ക് പോയ്‌ മറയണം,
നിന്റെ കൈപഴുതിലൂടെ
അഴുകി ഇറങ്ങണം ....
ഇടയ്ക്ക് ഇടയ്ക്ക്
നെഞ്ച് പൊട്ടുന
ഇടിമിന്നല്‍ അയച്ചു
നിന്റെ പേട മിഴികളിലെ
ഭയം കണ്ട് ഒരു ഭ്രാന്തനെ പോലെ
അലമുറയിട്ടു പെയ്യണം !
പിന്നെ ആരുമറിയാതെ
നിന്റെ ഉറക്കങ്ങളില്‍
ഉണര്‍ത്തു പാട്ടായി
നിറയണം,
ഉണരുമ്പോള്‍ ഒരു കുടന്ന
റോസപ്പൂകള്‍ വിരിയാനായി
ഒരു കുടം മഴനീര്‍ തൊടിയിലിറക്കി
നിനക്ക് വേണ്ടി 
ഒരു വസന്തം സമ്മാനിച്ച്‌ 
തിരിച്ചു പോകണം,
പിന്നെയും പിന്നെയും
നിന്നിലെക്കെനിക്ക് 
പെയ്തു കൊണ്ടേയിരിക്കണം 
ഒരിക്കലും തോരാതെ..........!!!!

No comments: