Thursday, May 23, 2013

മീവല്‍ പക്ഷി !!!

എന്നിലേക്ക്‌ ഉള്‍വലിയുന്ന 
എന്നെ തന്നെയാണ് എനിക്ക് ഭയം 
അത് ഓരോ നിമിഷവും എന്നിലെ എന്നെ 
മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്നു,

ചിലയ്ക്കേണ്ട പക്ഷി 
ചിന്താനിമംഗ്നനായി 
ചില്ലയില്‍ ഒതുങ്ങുമ്പോള്‍,
ചിറകടിക്കാന്‍ മറന്നു 
ചില പകലുകള്‍ വെറുതെ- 
ചിലവഴിക്കുന്ന ഒരു മീവല്‍ പക്ഷി കണക്കെ 
ഇര പിടിക്കാതെ, ഇണ ചേരാതെ 
ഇടുങ്ങിയ മനസുമായി നീ 
ഇരിക്കുന്നതെതിനിങ്ങനെ !

No comments: