Thursday, May 23, 2013

ചില നക്ഷത്രങ്ങള്‍ !!!!




എന്റെ ഏകാന്ത രാത്രികളില്‍
ചില നക്ഷത്രങ്ങള്‍ക്കു മാത്രം
തിളക്കം കൂടുതല്‍ കാണുന്നു,
അവ നേരെ ഹൃദയത്തിലേക്ക്
ഇറങ്ങി വരികയാണ്...
പ്രഭാ പൂര്‍ണ്ണമായ ആകാശങ്ങളില്‍-
നിന്നും എന്നിലേക്കുള്ള ദൂരം മറന്നു
ഇവിടെ എന്റെ ഇട നെഞ്ചിനു താഴെ
വന്നിരിക്കുന്നതിന്റെ പൊരുള്‍ മാത്രം
ഇന്നും എനിക്കറിവില്ല !

No comments: