Monday, May 27, 2013

തണൽ മരം !!!ഓ നിന്നിലേക്ക് ആഴ്ന്നിറങ്ങുന്ന 
എന്റെ വാക്കുകളെ .....
വേര് കനച്ചു, ഒരു ആൽ  മരമായി 
നിന്റെ ഹൃദയത്തിലത് വളരട്ടെ,
അതിന്റെ ചില്ലകളിൽ 
എന്റെ ഒരുപാടു സ്വപനങ്ങൾ 
കൂട് കൂട്ടുകയും,
എന്നിലെ കുയിലുകൾ 
ഗാനമുതിർക്കുകയും ചെയ്യട്ടെ ,
നമ്മുടെ ചുണ്ടുകൾക്കിടയിലെ 
വഴു വഴുപ്പ് ആ മരത്തിനു 
വെള്ളവും വളവുമായി മാറട്ടെ ,
ഒടുവിലൊരു സ്വാർത്ഥ കൊടുങ്കാറ്റിൽ 
വേരറ്റു വീണുപോകും വരെയെങ്കിലും 
നിന്റെ ഏക തണൽ മരം 
ഞാൻ മാത്രമാവട്ടെ.........
ഞാൻ മാത്രം  !!!!

5 comments:

ajith said...

തണല്‍മരങ്ങള്‍ കുറയുകയാണ്

Mubi said...
This comment has been removed by the author.
Mubi said...

പരസ്പരം തണലാവാന്‍ ഇന്ന് ആര്‍ക്കും വയ്യ!

ഷാജിഷാ said...

തണലേകാൻ കൊതിക്കുന്ന ആൽമരം.ആശംസകൾ കൂട്ടുകാരാ

aneesh kaathi said...

എഴുത്ത് കൂടിയപ്പോ അക്ഷരങ്ങള്‍ മറന്നോ ജോ...തണല്‍ പടര്‍ന്നു പന്തലിയ്ക്കണം ഇനിയുമിനിയും.