Thursday, May 23, 2013

പ്രണയത്തിന്റെ ദാഹം !!!

അരുതേ അരുതേ എന്ന് ഒരു നൂറുവട്ടം 
ഞാന്‍ കരഞ്ഞു പറഞ്ഞതാണ്‌, 
എന്നിട്ടും എന്റെ പുലമ്പലുകള്‍ 
കേള്‍ക്കാന്‍ തക്ക ശ്രവണ ശക്തി 
നിന്റെ കാതുകള്‍ക്കുണ്ടായില്ല !
പ്രേമ പരവശത്താല്‍ അന്ധയായിരുന്ന നീ , 
ഇരുള്‍ അറിയാതെ പകല്‍ അറിയാതെ 
ആഴങ്ങളുടെ ആഴിയിലേക്കു 
ഊളിയിട്ടുകൊണ്ടേയിരുന്നു  .....
 
നിനക്കെപ്പോഴും വേനല്‍ ആയിരുന്നത്രെ, 
പ്രണയത്തിന്റെ ദാഹം നിന്റെ ചുണ്ടുകളെ 
വരണ്ടു ഉണക്കിയിട്ടുണ്ടാകാം, 
ആര്‍ത്തിയോടെ പടവുകളിറങ്ങി 
പള്ളിനീരാട്ടു നടത്തുന്നത് 
പലപ്പോഴും കൊതിയോടെ 
ഞാന്‍ നോക്കി നിന്നിട്ടുണ്ട്  !
 
അന്നും ഇന്നും നനഞ്ഞുതിര്‍ന്നു 
നീരാട്ടിനിറങ്ങാന്‍ എനിക്ക് ഭയമാണ്,
എങ്കിലും ഒടുവിലിന്നു  നിന്റെ പ്രണയപ്രവാഹത്തില്‍ -
കാലിടറി വീണു  ദിക്കറിയാതെ ദിശയറിയാതെ 
ആ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന് 
മരണഭയത്താല്‍ അലമുറയിടുന്നതെങ്കിലും 
നീ കേട്ടിരുന്നെങ്കില്‍ !!!!!

No comments: